പാതി പേയ്ത മഴ
അന്ന് മഴപെയ്യനുണ്ടായിരുന്നു.
പതിവ് തെറ്റാതെ അച്ഛന് കാറുമായി വഴിയില്‍ എനയും കാതു നിന്നിരുന്നു.
നൂറില്‍ പരം കുടകളുടെ ഇടയില്‍ നിന്ന് എന്നെ കണ്ടു പിടിക്യാന്‍ വളരെ ബുദ്ധിമുട്ടാണ് . മഴകാലത്ത് , തൃശൂര്‍ തോമസ്സാറിന്റെ ക്ലാസ്സിന്റെ മുനില്ലേ സ്ഥിര ദിരശ്യം ആണ് ഞാന്‍ പറയുനത്. അത് കൊണ്ട് തന്നെ ഞാന്‍ കൂടുകരോടെ അതികം കുശലം പറയാതെ കാറിന്റെ അരികില്‍ എത്തി.
“കുട്ടാ ഇത്ര പെട്ടന് കഴിഞ്ഞോ ?” അച്ഛന് സംശയം.
“അച്ഛന് ഇവിടെ വന്നിതു പത്തു മിനിടിഅല്ലേ ആയിടുല്ലു, ഞാന്‍ ഒന്നര മണികൂര് മുമ്പ് ഇവിടെ എത്തി ” ഞാന്‍ ചിരിച്ചു കൊണ്ട് പറഞ്ഞു.
“ഇന്നി എന്താ പരിപാടി , ഇന്ന് സംസരിക്കുനില്ലേ ?” ഒരു ചെറിയ കളിയാക്കലിന്റെ സ്വരം അതില്‍ ഉണ്ടായിരുന്നു.
ഞാന്‍ പതുക്കെ കാറിന്റെ ഡോര്‍ അടച്ചു.
“ഇന്ന് വേണ്ട ...മൂടില്ല ” ഞാന്‍ ഒഴിഞ്ഞു മാരന് ഓരോ കാരണങ്ങള്‍ തപ്പി കൊണ്ട് ഇര്രിനു.
“ഇന്നിക്ക് അറിയാം നീ ഒന്നും മിണ്ടുള്ള എന്ന് , നീ നിന്റെ അമ്മേടെ മോന് തന്നെ ” അച്ഛന് വളരെ ഗൌരവത്തോടെ എന്നെ നോക്കി.
കുട്ടുകാരെ പിന്നിലാക്കി കാര്‍ മുനോട്ടു നിങ്ങി
“അല്ല , ഞാന്‍ സംസാരിക്കില എന്ന് പറഞ്ഞില്ല ലോ, പിന്നെ എന്താ പ്രശ്നം . ഇന്ന് വേണ്ട അത്ര മാത്രം.”
“നിന്റെ നാളെ ആവുമ്പോഴേക്കും അവളെ വല്ലേ ആണ് പിള്ളേര് കൊണ്ട് പോവും, എന്നിടു നീ ചാവകാട് കടപുറത്തു മാനസ മയില്‍ പാടി നടക്കും ... അത് വേണ്ട , ഞാന്‍ തന്നെ മുന്‍ കൈയി എടുത്തോളാം.” അച്ഛന് എന്ടോ ഉറപ്പിച്ച മട്ടില്‍ പറഞ്ഞു.
“അങ്ങനെ ഒന്നും അവള് പൂവുല്ല എന്റെ fathereeee ..” ഞാന്‍ എന്നെ തന്നെ ആശ്വസിപിക്ക്യന് നോകി.
“നമ്മുക്ക് കാണാം ”
Horn അടിച്ചു പത്തു കാര്‍ മുന്നോട്ടു നീങ്ങി . ഹോര്നിറെ ശബ്ദം കേട്ട് മുന്‍പേ പോക്കുന നാളത്തെ എഞ്ചിനീയര്ഉം ഡോക്ടരുമാരും വഴി അറികലേക്ക് ഒതുങ്ങി നടന്നു.
പച്ച ചുരിദാര്‍ അവള്‍ക്ക് നന്നേ ചെരുമയിരരുനു. കുട മുഖം മൂടിയിരുനിങ്ങളും അവളെ എന്നിക്ക് നല്ലേ ദൂരത്തു നിന്നെ മനസിലായി . അച്ഛനും മനസിലായി.
അവളുടെ അരികള്‍ എതിയപോള് വണ്ടി പതുക്കെ പോകാന്‍ തുടങ്ങി .
“ഒരു ലിഫ്റ്റ് വേണോ എന്ന് നിനക്ക് ചോദിച്ചുടെ ?” അച്ഛന് വളരെ ലാഗവത്തോടെ എന്നോട് ചോദിച്ചു.
കേട്ടപാതി കേല്കാതെപാതി , ഞാന്‍ ചില്ല് താഴ്ത്തി ചോദിച്ചു “ഞാന്‍ ശകതന് വഴിക്ക്യാണ്, സ്റ്റാന്‍ഡില്‍ വിടാം , മഴ കൂടകയെ ഉള്ളു എന്നാണ് അച്ഛന് പറയുന്നേ” ഞാന്‍ വച്ചു അടിച്ചു.
അച്ഛന് കാറ് നിര്ത്തിയുടുണ്ടയിര്രുനു. ചിരിജുകൊണ്ട് എന്നോട് പുറകിലത്തെ ഡോര്‍ തുറന്നു കൊട്ടുകാന് പറഞ്ഞു.
മഴ അന്ന് രക്ഷിച്ചു. അവള് കാറില്‍ കയറി.
ഞാന്‍ വിചാരിച്ചു ഇന്നി ഒരിക്കലും അവള് എന്നെ വിട്ടു പോവില്ല എന്ന്. അച്ഛനും.
പക്ഷെ ഞങ്ങള്‍ രണ്ടു പേര്‍ക്കും തെറ്റി. വര്‍ഷങ്ങള്‍ക്ക് ശേഷം എന്ന് മാത്രം.